ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപകമായി പടര്‍ന്നു പിടിക്കുന്നതിനിടെ പ്രസിഡന്റ് സിറില്‍ റാമഫോസയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനുള്ളതെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
37,875 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 17,154 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ടുചെയ്യത്. വരും ദിവസങ്ങള്‍ കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രാലയവും വിവിധ ആരോഗ്യ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
english summary;Omicron positive to South African President
you may also like this video;