ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍. കോവിഡിന്റെ ഏറ്റവും മാരകമായ ഒമിക്രോണിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിബന്ധന ഏര്‍പ്പെടുത്തിയത്.
യൂറോപ്പ്, യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബോട്‌വാന, ചൈന, മോറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്ക്ക് വകയുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ദക്ഷിണാഫ്രിക്കയിൽ പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം പടർന്നിട്ടുണ്ടെന്നാണ് നിഗമനം.
പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി. ആറ് അഫ്രിക്കൻ രാജ്യത്തുനിന്നുള്ള വിമാനങ്ങൾ ബ്രിട്ടൻ പൂർണമായി നിരോധിച്ചിരുന്നു.
English Summary: Omicron: RTPCR made mandatory for foreigners
You may like this video also