Site iconSite icon Janayugom Online

ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയില്‍ ബിഎ.4 സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവകഭേദമായി ബിഎ.4 സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് ആദ്യ കേസ് കണ്ടെത്തിയത്. വിശദമായ ശ്രേണീ പരിശോധനയ്ക്കായി സാമ്പിളുകള്‍ സാര്‍സ് കോവ് 2 കണ്‍സോര്‍ഷ്യത്തിന് (ഐഎന്‍എസ്എസിഒജി) അയച്ചിരിക്കുകയാണ്.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹൈദരാബാദിലെത്തിയ ആഫ്രിക്കന്‍ വംശജനാണ് വിമാനത്താവളത്തില്‍ വച്ച് രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ഈ മാസം 16ന് സ്വദേശത്തേയ്ക്ക് മടങ്ങുകയും ചെയ്തു. രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബിഎ.5ന്റെ വ്യാപനമുണ്ടായതായി യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡീസീസ് പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോണ്‍ (ഇസിഡിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിഎ.4, ബിഎ.5 വകഭേദങ്ങളുടെ വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇസിഡിസി പറഞ്ഞിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2259 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് മൂലം 20 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ ചീകിത്സയിലുള്ളവരുടെ എണ്ണം 15,044 ആയി.

Eng­lish summary;Omicron sub­species BA4 con­firmed in India

You may also like this video;

Exit mobile version