Site iconSite icon Janayugom Online

ഒമിക്രോൺ; കർണാടകയിൽ പത്ത്‌ ദിവസം രാത്രികാല കർഫ്യൂ

ഒമിക്രോൺ ആശങ്ക ഉയരുന്ന സാഹചര്യത്തിൽ കർണാടകയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡിസംബർ 28 മുതൽ പത്ത് ദിവസത്തേക്കാണ് കർഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാത്രി 10 മുതൽ രാവിലെ അഞ്ച് മണി വരെ കർഫ്യൂ നീണ്ടു നിൽക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു.

ഒമിക്രോണിന്റെ സാഹചര്യത്തിൽ പുതുവത്സരാഘോഷങ്ങൾക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂ ഇയറുമായി ബന്ധപ്പെട്ടുള്ള ഒത്തുകൂടലുകൾക്കും പാർട്ടികൾക്കുമാണ് നിയന്ത്രണം. വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും പങ്കെടുക്കുന്നവരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറച്ചു.

eng­lish sum­ma­ry; Omi­cron; Ten-day night cur­few in Karnataka

you may also like this video;

Exit mobile version