ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുകയും കോവിഡ് കേസുകളില്‍ സ്ഫോടനാത്മകമായ വര്‍ധനവുണ്ടായേക്കുമെന്നും മുന്നറിയിപ്പ്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. പോള്‍ കാട്ടുമാന്റെ നേതൃത്വത്തിലുള്ള പഠനമാണ് സ്ഥിതി വിലയിരുത്തിയത്.
വരും ദിവസങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടാകും, കുറഞ്ഞ സമയപരിധിക്കുള്ളിലായിരിക്കും കോവിഡ് കേസുകള്‍ പെരുകുകയെന്നും അദ്ദേഹം പറയുന്നു. പ്രതിദിന കോവിഡ് കേസുകള്‍ എത്രത്തോളം ഉയരുമെന്നത് മുന്‍കൂട്ടി പറയുക അസാധ്യമാണെന്നും അദ്ദേഹം പറയുന്നു.
പോള്‍ കാട്ടുമാനും ഒരു കൂട്ടം ഗവേഷകരും ചേര്‍ന്നാണ് ഇന്ത്യാ കോവിഡ് ട്രാക്കര്‍ തയ്യാറാക്കിയത്. ഈ കണക്ക് പ്രകാരം ഡിസംബര്‍ 24ഓടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാകുകയും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 11 സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.
English Summary: Omicron :There may be an explosive increase
You may like this video also