ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഡിസംബര്‍ 25 മുതലാണ് കര്‍ഫ്യൂ. രാത്രി പതിനൊന്നു മുതല്‍ അഞ്ച് വരെയാണ് നിയന്ത്രണം. വിവാഹങ്ങള്‍ക്ക് ഇരുന്നൂറു പേരില്‍ കൂടരുതെന്നത് ഉള്‍പ്പെടെ സംസ്ഥാനത്ത് കൂടുതല്‍ കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരുതല്‍ നടപടികളിലേക്കു കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ റാലി നിര്‍ത്തിവയ്ക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
English Summary: Omicron threat: Night curfew from tomorrow
You may like this video also