അമേരിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമിക്രോണ്‍ രോഗം സ്ഥിരീകരിച്ചു. ഫൈസര്‍ വാക്‌സിന്റെ മൂന്ന് ഡോസുകള്‍ എടുത്ത ആള്‍ക്കാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് (ബിഎംസി) ഇക്കാര്യം വ്യക്തമാക്കി. ഇയാള്‍ക്കു ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് നവംബര്‍ ഒന്‍പതിന് എത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തില്‍ വച്ചു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു സാംപിളുകള്‍ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ഇയാളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഇതോടെ 15 ആയി. 13 പേരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. നഗരത്തില്‍ സ്ഥിരീകരിച്ച ഒമൈക്രോണ്‍ കേസുകളിലൊന്നും ഗുരുതര ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മഹാരാഷ്ട്രയിലെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി.
ENGLISH SUMMARY:Omikron, 29, arrived in Mumbai from the US
You may also like this video