Site iconSite icon Janayugom Online

മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

omicron variantomicron variant

മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കാണ് മധ്യപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ജീ​നോം സീ​ക്വ​ന്‍​സിം​ഗി​നാ​യി അ​യ​ച്ച ഒ​ന്‍​പ​ത് സാം​പി​ളു​ക​ളി​ല്‍ നി​ന്നും ഒ​രു കേ​സാ​ണ് ഹി​മാ​ച​ലി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ എ​ട്ട് പേ​രി​ല്‍ മൂ​ന്ന് പേ​ര്‍ അ​മേ​രി​ക്ക​യി​ല്‍ നി​ന്നും ര​ണ്ടു പേ​ര്‍ യു​കെ​യി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ടാ​ന്‍​സാ​നി​യ​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ഖാ​ന​യി​ല്‍ നി​ന്നും എത്തിയവരാണ്.

ഇ​വ​രി​ല്‍ ആ​റു പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ബാക്കിയുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഇതുവരെ ഇല്ല. എങ്കിലും ഇവര്‍ ആശുപത്രികളില്‍ തന്നെ തുടരുകയാണ്. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയിലാണ് ഹിമാചലില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 108 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഡ​ല്‍​ഹി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 79 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ENGLISH SUMMARY:Omikron has been con­firmed in Mad­hya Pradesh and Himachal Pradesh
You may also like this video

Exit mobile version