മദ്യപിച്ച് ഫിറ്റായി വീട്ടിലേക്ക് പോകുന്നവഴിയില്‍ തന്നെ കടിച്ച പാമ്പിനെ പിടികൂടി തിരിച്ചു കടിച്ച് യുവാവ്. പാമ്പിന്റെ തല കടിച്ചുമുറിച്ചാണ് യുവാവ് പ്രതികാരം ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലാണ് വിചിത്രമായ സംഭവം. മദ്യലഹരിയിലായിരുന്ന വെങ്കിടേഷ് എന്ന യുവാവാണ് പാമ്പിനെ കടിച്ചത്. കടിച്ചു കൊന്ന പാമ്പുമായി വീട്ടിലെത്തിയ ഇയാള്‍ അതിനെ അടുത്ത് വച്ച് കിടന്നുറങ്ങാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു.
അർദ്ധരാത്രിയോടെ, വിഷം ശരീരത്തിലൂടെ പടർന്നതോടെ ഇയാളുടെ നില വഷളാകാൻ തുടങ്ങി. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ശ്രീകാളഹസ്തി ഏരിയ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. വെങ്കിടേഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ തിരുപ്പതി റൂയിയ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം സൂക്ഷ്മ മെഡിക്കൽ നിരീക്ഷണത്തിലാണ്.

