മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നാടകരൂപത്തിൽ കുവൈറ്റിലെ കാണികൾക്ക് മുന്നിലേക്ക്. 2026 ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 6.30‑ന് ജലീബ് അൽ‑ഷുയൂഖിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വേദിയിലാണ് നാടകം അരങ്ങേറുന്നത്. ഫ്യൂച്ചർ ഐ തീയേറ്റർ കുവൈറ്റും ഫ്യൂച്ചർ ഐ ഫിലിം ക്ലബ്ബും സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിക്കുന്നത്.
പ്രമുഖ സാഹിത്യകാരൻ എം. മുകുന്ദന്റെ പ്രശസ്ത കൃതിയെ ആസ്പദമാക്കി ഒരുക്കിയ ഈ നാടകം, മലയാള നാടകവേദിയിലെ കരുത്തനായ സംവിധായകനും നിരവധി പുരസ്കാര ജേതാവുമായ എമിൽ മാധവിയാണ് നാടകം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള വേദികളിൽ രണ്ടാമതായും കുവൈറ്റിൽ ആദ്യമായും അരങ്ങേറുന്ന ഈ നാടകം കവിതാത്മകമായ ശൈലിയിലാണ് അവതരിപ്പിക്കുന്നത്. ദൃശ്യസൗന്ദര്യത്തിനും ആഴത്തിലുള്ള വികാരാവിഷ്‌ക്കാരത്തിനും ഊന്നൽ നൽകുന്ന നാടകം കുവൈറ്റിലെ നാടകാസ്വാദകർക്ക് പുതിയൊരു അനുഭവമായിരിക്കും.
കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എല്ലാം തന്നെ പങ്കെടുക്കുന്ന നാടക സദസ്സിലേക്ക് മുഴുവൻ കലാസ്നേഹികളെയും സംഘാടകർ സ്വാഗതം ചെയ്തു.
വിശദവിവരങ്ങൾ അറിയാനും നാടകം കാണാനും താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്: Mob : 97106957 / 97298144 / 94423491

