Site iconSite icon Janayugom Online

പ്രണയദിനത്തില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നാട്ടുകാര്‍ ഓടിച്ചിട്ടടിച്ചു

CoupleCouple

പ്രണയദിനത്തില്‍ ഒരുമിച്ചിരുന്ന ഭാര്യയെയും ഭര്‍ത്താവിനെയും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഹരിയാനയിലെ ചണ്ഡീഗഡിലാണ് സംഭവം. പ്രണയദിനത്തില്‍ ഒരുമിച്ചിരുന്നവരെ കമിതാക്കളെന്ന് കരുതിയാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്. വിവാഹിതരാണോ എന്ന് ചോദിക്കുകപോലും ചെയ്യാതെയായിരുന്നു കയ്യേറ്റം. 

സംഭവം നോക്കി നിന്ന നാട്ടുകാര്‍, ഇരുവരും ഭാര്യയും ഭര്‍ത്താവുമാണെന്നറിഞ്ഞപ്പോള്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

Eng­lish Sum­ma­ry: On Valen­tine’s Day, Bajrang Dal beat up the hus­band and wife and the locals ran away

You may also like this video

Exit mobile version