Site icon Janayugom Online

ഓണം ബംബര്‍ : ഓട്ടോ ഡ്രൈവറായ അനൂപ് ലോട്ടറി എടുത്തത് ഇന്നലെ രാത്രി

25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി ഓട്ടോ ഡ്രൈവറായ അനൂപിന്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്‌. ഇന്നലെ രാത്രിയാണ് അനൂപ് ലോട്ടറി എടുത്തത്.

അനൂപിന്‍റെ പിതൃസഹോദരിയുടെ മകള്‍ സുജയ ലോട്ടറി ഏജന്‍സി നടത്തുകയാണ്. സഹോദരിയില്‍നിന്നാണ് അനൂപ് ടിക്കറ്റ് എടുക്കുകയായിരുന്നു.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത. അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.

Eng­lish Sum­ma­ry:: onam bumper 2022
You may also like this video

Exit mobile version