Site icon Janayugom Online

ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ

സംസ്ഥാനത്ത് ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് നാളെ നടക്കും. ഇന്നലെ വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അച്ചടിച്ച അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. ബമ്പര്‍ ടിക്കറ്റിന് 500 രൂപയെന്ന വിലയും ആരെയും പിന്തിരിപ്പിച്ചില്ല.

ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നാലര ലക്ഷം ടിക്കറ്റുകളോളം ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കഴിഞ്ഞ വര്‍ഷം 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

Eng­lish sum­ma­ry; Onam bumper draw tomorrow

You may also like this video;

Exit mobile version