Site icon Janayugom Online

ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; ഓണാവധി സെപ്റ്റംബര്‍ മൂന്ന് മുതല്‍

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓണാവധി സെപ്റ്റംബര്‍ മൂന്ന് മുതല്‍ തുടങ്ങും. സെപ്റ്റംബര്‍ 12ന് സ്‌കൂള്‍ തുറക്കും. മന്ത്രി കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഇപ്പോള്‍ പ്രചരിക്കുന്നതില്‍ കൂടുതലും അഭ്യൂഹങ്ങള്‍ ആണെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:Onam exam from August 24; Onam is from Sep­tem­ber 3rd
You may also like this video

Exit mobile version