ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) — കെ വി ശ്രീധരൻ സ്മാരക അഖില കേരള ഏകാ ഭിനയ നാടകമത്സരത്തിന്റെ സ്വാഗതസംഘം ഓഫീസ് ഫറോക്ക് സ്റ്റേഡിയംഗ്രൗണ്ടിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത നാടകനടിയും ഇപ്റ്റ ബേപ്പൂർ മണ്ഡലം പ്രസിഡന്റുമായ എൽസി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഇപ്റ്റ സംസ്ഥാന സെക്രട്ടറി അനിൽ മാരാത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി പി സദാനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണദാസ് വല്ലാപ്പുന്നി, സ്വാഗതസംഘം ജനറൽ കൺവീനർ രാജൻ ഫറോക്ക്, ജില്ലാ കമ്മിറ്റി അംഗങ്ങളായ തിലകൻ ഫറോക്ക്, മുസ്തഫ ഇളയേടത്ത്,
സുന്ദരൻ രാമനാട്ടുകര, താജുദ്ദീൻ കടലുണ്ടി, മണ്ഡലം ഭാരവാഹികളായ ഷാബി പനങ്ങാട്, സി ദേവരാജൻ, സത്യൻസ്, പ്രഹ്ലാദൻ നല്ലൂർ, അഡ്വ. ബിജു റോഷൻ, പി പിതാംബരൻ, നാടകകലാ പ്രവർത്തകരായ സജിത് കെ കൊടക്കാട്ട്, ജിമേഷ് കൃഷ്ണൻ, ഒ അജയകുമാർ, ഡോ.എ സ്നേഹ, മാപ്പിളപ്പാട്ട് ഗവേഷകൻ സെയ്തലവി കല്ലാപാറ, പൊതുപ്രവർത്തകാരായ ഉണ്ണികൃഷ്ണൻ ബേപ്പൂർ, രാജേഷ് നെല്ലിക്കോട്, ദിനേശ് ബാബു അത്തോളി എന്നിവർ സംസാരിച്ചു.
കുമാർവള്ളിക്കുന്ന്, നിതിന്യ കടലുണ്ടി, ടി എ ഷെബീറലി, ഷിജോയ് കെ രാമനാട്ടുകര, കെ റിജേഷ്, കെ വി സജിൻബാബു, കെ വിജയൻ നല്ലൂർ, ഇസ്ഹാഖ് കെ എം എന്നിവർ സന്നിഹിതരായി. എൽസി സുകുമാരനും തിലകൻ ഫറോക്കും ഗാനവും കൃഷ്ണദാസ് വല്ലാപ്പുന്നി നാടൻപാട്ടും ആലപിച്ചു. 2023 ഓഗസ്റ്റ് അഞ്ച്, ആറ് തിയ്യതികളിൽ ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളാണ് വേദി.
അഞ്ചിന് ശനിയാഴ്ച വൈകീട്ട് ഉദ്ഘാടനം. ആറിന് ഞായറാഴ്ചകാലത്ത് ഒമ്പത് മണിക്ക് മത്സരം ആരംഭിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാന കാർക്ക്ക്യാഷ് അവാർഡ്, ശില്പം, സാക്ഷ്യപത്രം എന്നിവ സമ്മാനിക്കും.
English Sammury: IPTA All Kerala One Act Drama Competition