Site icon Janayugom Online

റോഡപകടങ്ങളില്‍ രാജ്യത്തെ പ്രതിവര്‍ഷ മരണം ഒന്നര ലക്ഷം

ലോകത്തെ മൊത്തം വാഹനങ്ങളുടെ എണ്ണത്തിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളതെങ്കിലും റോഡപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യമുന്നിലെന്ന് കണക്കുകള്‍. പ്രതിവർഷം അഞ്ചുലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയിൽ സംഭവിക്കുന്നത്.

ഒന്നരലക്ഷം പേരാണ് പ്രതിവർഷം മരണമടയുന്നത്. ഇന്റർ നാഷണൽ റോഡ് ഫെഡറേഷൻ (ഐആർഎഫ്) ആണ് കണക്കുകൾ പുറത്തുവിട്ടത്. ആഗോളതലത്തിൽ റോഡ് സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ഐആർഎഫ്.

ഇന്ത്യയുടെ റോഡപകട നിരക്ക് 11 ശതമാനത്തിന്റെ 50 ശതമാനമാക്കി 2025-ഓടെ കുറച്ചുകൊണ്ടു വരാനാണ് ഐആർഎഫിന്റെ ശ്രമങ്ങൾ. ജപ്പാനിലെ റോഡപകട നിരക്ക് 11 ശതമാനം തന്നെയാണെങ്കിലും മരണനിരക്ക് കേവലം 4674 ആണ്.

ഹൈവേകളുടെ 150–250 കിലോ മീറ്റർ റോഡ് ഏറ്റവും അപകടകാരികളാണ്. കേരളത്തിനു പുറമേ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാൻ എന്നിവയാണ് അപകട മേഖല കൂടുതലുള്ള മറ്റു സംസ്ഥാനങ്ങൾ.
ഐആർഎഫ് ഇന്ത്യ ചാപ്റ്റർ റോഡ് സുരക്ഷിതത്വത്തെപ്പറ്റി സംഘടിപ്പിച്ച സെമിനാർ അൽഫോൻസ് കണ്ണന്താനം എംപി ഉദ്ഘാടനം ചെയ്തു.

കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സൈക്കിളുകാർക്കും നിയമം ലംഘിക്കുന്നവരെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കർശനമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റോഡപകടങ്ങൾ കുറച്ചുകൊണ്ടു വരാൻ ഐആർഎഫ് സമഗ്ര പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന് ഐആർഎഫ് ഇന്ത്യാ ചാപ്റ്റർ പ്രസിഡന്റ് സതീഷ് പരേഖ് വ്യക്തമാക്കി.

റോഡപകട നിരക്ക് 2030‑ൽ 50 ശതമാനം കണ്ട് കുറയ്ക്കാൻ ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്ന് റോഡ് സുരക്ഷാ സൊലൂഷൻ സേവന ദാതാക്കളായ ആവ്രി ഡെന്നിസൺ ബിസിനസ് ഡയറക്ടർ പീറ്റർ കൂമൻ അറിയിച്ചു.

Eng­lish summary;One and a half lakh deaths in road acci­dents in the coun­try every year

indiY­ou may also like this video;

Exit mobile version