Site icon Janayugom Online

സൈബർ തട്ടിപ്പില്‍ ഒന്നര ലക്ഷം നഷ്ടപ്പെട്ടു; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

സൈബര്‍ തട്ടിപ്പിനിരയായി ഒന്നരലക്ഷം രൂപ നഷ്ടമായെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഒഡീഷയിലെ കെന്ദ്രപ്പാറ ജില്ലയിലാണ് സംഭവം. മുപ്പത്തിരണ്ടു വയസുള്ള യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ വിവരം പുറത്തായത്. സത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭര്‍ത്താവ് നിരന്തരം മാനസീകമായി പീഡിപ്പിച്ചിരുന്നുവെന്നും അവരുടെ പരാതിയില്‍ പറയുന്നു. മുസ്ലീം വനിതാ വിവാഹാവകാശ സംരക്ഷണ നിയമം അനുസരിച്ചും, സ്ത്രീധന നിരോധന നിയമം അനുസരിച്ചും ഭര്‍ത്താവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറയുന്നു. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യമാണ് മുത്തലാഖിലൂടെ അവസാനിച്ചത്. 

കൗമാരക്കാരായ മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി. മുസ്‌ലിം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് കേന്ദ്രപാര സദർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരോജ് കുമാർ സാഹു പറഞ്ഞു. ഈ നിയമം തൽക്ഷണ മുത്തലാഖ് സമ്പ്രദായം നിരോധിക്കുകയും മൂന്ന് വർഷം വരെ തടവ് അനുവദിക്കുകയും ചെയ്യുന്നു.സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തിനും താൻ വിധേയയായതായി പരാതിക്കാരി പറഞ്ഞതിനാൽ ഐപിസിയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, സാഹു പറഞ്ഞു. സൈബർ ക്രിമിനലുകൾക്ക് യുവതി എങ്ങനെയാണ് പണം നഷ്ടപ്പെട്ടത് എന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല.

Eng­lish Summary;One and a half lakh lost in cyber fraud; Hus­band divorces his wife

You may also like this video

Exit mobile version