യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൂട്ടുപാത പൂതനൂർ ഭാഗത്ത് നായമ്പാടം വീട്ടിൽ സിദ്ദിഖ് (55) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് ആയ ഇയാൾ പാലാ സ്വദേശിനിയായ യുവതിക്ക് ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ജോലിക്കുള്ള വിസ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിംഗ് വിസയിൽ ഒമാനിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ യുവതി ഒമാനിൽ എത്തിയതിനു ശേഷം പറഞ്ഞ ജോലി നൽകാതെ മറ്റൊരു വീട്ടിൽ നിർബന്ധിച്ച് വീട്ടുജോലിക്ക് അയയ്ക്കുകയും ചെയ്തു. തുടർന്ന് യുവതി നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവിടെ തടഞ്ഞുവെച്ചു. ഇതിനെ തുടർന്ന് യുവതിയുടെ അമ്മ പാലാ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.
English Summary: One arrested in human trafficking case
You may like this video also