Site iconSite icon Janayugom Online

കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ കവർച്ച; ഒരു കോടിയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി

കോട്ടയം ചിങ്ങവനം മന്ദിരം കവലയിലെ സുധ ഫൈനാൻസില്‍ വൻ കവര്‍ച്ച. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.

ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. സ്ഥാപനത്തിനു ചുറ്റും സോപ്പുപൊടി വിതറിയ നിലയിലാണ് .പൊലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: one crore worth gold theft in kottayam
You may also like this video

Exit mobile version