Site iconSite icon Janayugom Online

ഏകദിന ശില്‍പ്പശാല 
സംഘടിപ്പിച്ചു

മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആര്യക്കരയിൽ വയോജനങ്ങളുടെ സംരക്ഷണത്തിനായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ ടി റെജി അദ്ധ്യക്ഷനായി. ഡോ. ജയന്തി, എം ചന്ദ്ര, സി ഡി എസ് ചെയർപേഴ്സൺ സ്മിത ബൈജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ എസ് ദാമോദരൻ, വിഷ്ണു വട്ടച്ചിറ, ഷിജി മോൾ, ഷൈല ഷാജി, വിനോമ്മ രാജു, കുഞ്ഞുമോൾ ഷാനവാസ്, ഐ സി ഡി എസ് സൂപ്പർവൈസർ അപർണ്ണ എന്നിവർ സംസാരിച്ചു.

വയോജനങ്ങളുടെ പരിപാലനം, സംരക്ഷണം, ചികിത്സ എന്നിവയെ കുറിച്ച് ഏജ് ഫ്രണ്ട്‌ലി അംഗങ്ങളായ ആയുർവേദ ഡോക്ടർ ജോജിൻ, പ്രോഗ്രാം ഓഫീസർ അരുൺ, പ്രോഗ്രാം കൺസൾട്ടന്റ് വീണ എന്നിവർ ക്ലാസ് നയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഡി വിശ്വനാഥൻ സ്വാഗതവും മുഹമ്മ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി വി വിനോദ് നന്ദിയും പറഞ്ഞു.

Exit mobile version