Site icon Janayugom Online

കലൂരില്‍ മതിലിടിഞ്ഞുവീണ് അപകടം: തൊഴിലാളി മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി

accident

കലൂരില്‍ മതിലിടിഞ്ഞുവീണ് കുടുങ്ങിയ തൊഴിലാളികളില്‍ ഒരാൾ മരിച്ചു, രണ്ടു പേരെ ര ക്ഷപ്പെടുത്തി. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ആന്ധ്ര സ്വാദേശിയും എറണാകുളത്തു താമസിച്ചിരുന്ന ധനപാൽ ആണ് മരിച്ചത്. മതിലിനടിയിൽ പെട്ട ധനപാൽ വളരെനേരം ജീവനുവേണ്ടി പൊരുതിയെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങി.
ഇന്ന് ഉച്ചയോടെ കലൂല്‍ ഷേണായീസ് ക്രോസ് റോഡിലായിരുന്നു അപകടം. കാന വൃത്തിയാക്കുന്നതിനായി മതിലിനോട് ചേര്‍ന്ന് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. കാന വൃത്തിയാക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന മതില്‍ തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപം കാനയുടെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടന്നുവരികയായിരുന്നു

 

Eng­lish Sum­ma­ry: One death after wall col­lapsed . Two work­ers trapped under the wall, were rescued

You may like this video also

Exit mobile version