Site iconSite icon Janayugom Online

കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം; മൂന്ന് പേർക്ക് പരിക്കേറ്റു

കുവൈത്തിൽ  വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തില്‍  ഒരാൾ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ അൽ‑സുബിയ റോഡിലാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടർന്ന്  ഉടൻ  സ്ഥലത്തെത്തിയ ജഹ്റ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ  രക്ഷാപ്രവര്‍ത്തനം നടത്തി. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകര്‍ ഉടൻ തന്നെ പരിക്കേറ്റവരെ വാഹനങ്ങളിൽ നിന്ന് പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബന്ധപ്പെട്ട മെഡിക്കൽ അധികാരികൾക്ക് കൈമാറി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഫയർ ഉദ്യോഗസ്ഥർ അപകടസ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് വിട്ടുനല്‍കി.

Exit mobile version