സംസ്ഥാനത്ത് വേനൽമഴക്കിടെ ഇടിമിന്നലേറ്റ് കോന്നി സ്വദേശി മരിച്ചു. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതിനിടെ തൃശ്ശൂർ പൊയ്യ പഞ്ചായത്തിൽ മിന്നൽ ചുഴലിയുണ്ടായി. 25 ഓളം കർഷകരുടെ നാനൂറോളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് കൃഷി നാശം ഉണ്ടായി.
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം
