Site icon Janayugom Online

പാനൂര്‍ ബോംബ് സ്ഫോടനം: ചികിത്സിയിലിരുന്നയാള്‍ മ രിച്ചു

blast

കണ്ണൂര്‍ പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കൈവരിക്കല്‍ സ്വദേശി ഷെറിനാണ് മരിച്ചത്. വിനീഷിന്റെ നില ഗുരുതരമായി തുടരുന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് ഇന്ന് രാവിലെ സ്ഫോടനമുണ്ടായത്. പാനൂർ സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. ബോംബിന്റെ അവശിഷ്ട ഭാഗങ്ങൾ ഫോറൻസിക് വിഭാഗം ശേഖരിച്ചു.

Eng­lish Sum­ma­ry: one died in panoor bomb blast

You may also like this video

Exit mobile version