Site iconSite icon Janayugom Online

പുരിയിൽ രഥയാത്രയ്ക്കിടെ തിരക്കിൽപെട്ട് ഒരു മരണം; നിരവധി പേർക്ക് പരിക്കേറ്റു

ഒഡിഷയിലെ പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രഥം വലിച്ചുകൊണ്ടുപോകുന്ന ചടങ്ങിനിടെയായിരുന്നു അപകടം. ബലം​ഗീർ ജില്ലയിലെ സൈന്തലയിൽ നിന്നുള്ള ലളിത് ബാ​ഗർതിയാണ് മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. രഥയാത്രയ്ക്കായി നിരവധി പേരാണ് പുരിയിൽ എത്തിച്ചേർന്നത്. 300ഓളം പേർക്ക് പരിപാടിക്കിടെ അസ്വസ്ഥതകളുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Eng­lish Sum­ma­ry: One dies in Puri rush hour dur­ing Rath Yatra; Many peo­ple were injured
You may also like this video

Exit mobile version