Site iconSite icon Janayugom Online

യുപിയില്‍ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

യുപിയില്‍ ക്വാറി ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായിയാണ് റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.മരിച്ച വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ക്വാറിയ്ക്ക് 500 മീറ്റര്‍ ആഴമുള്ളതായിയാണ് നിഗമനം. കംപ്രസർ മെഷീനുകൾ ഉപയോഗിച്ച് തൊഴിലാളികൾ പാറ തുരക്കുന്ന ഘട്ടത്തിലാണ് അപകടം നടന്നത്. 

Exit mobile version