വര്‍ക്കലയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വര്‍ക്കല മേലേവെട്ടൂരിലാണ് മണ്ണിടിഞ്ഞുവീണത്. അപകടത്തില്‍ കൊല്ലം പറവൂര്‍ പോളച്ചിറ സ്വദേശി സുബി (വികാസ് ‑35) ആണ് മരിച്ചത്. ഉണ്ണി (47)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍പ്പെട്ട ഇരുവരേയും നാട്ടകാരും അഗ്നിശമന വിഭാഗവും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുബി മരണപ്പെടുകയായിരുന്നു. മതില് നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെയാണ് മതില് ഇടിഞ്ഞുവീണത്.
English Summary: One dies in Varkala landslide: One seriously injured
You may like this video also