Site iconSite icon Janayugom Online

ഒറ്റ കൈയില്‍ ക്യാച്ച്; അരാധകൻ നേടിയത് 1.08 കോടി രൂപ

സൗത്ത് ആഫ്രിക്ക ട്വന്റി20 പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗാലറിയിൽ നിന്നും കൈപ്പിടിയിലൊതുക്കിയ ഒരു ക്യാച്ചിന് ആരാധകന് ലഭിച്ചത് 1.08 കോടി രൂപ. മത്സരത്തിനിടെ ഗാലറിയിലേക്ക് കുത്തിച്ച സിക്സറിൽ പന്ത് ഒറ്റക്കൈയിൽ പിടിച്ചെടുക്കുന്ന ആരാധകർക്കായി നടത്തുന്ന മത്സരത്തിലൂടെയാണ് ഒരു ആരാധകൻ വൻ തുക സമ്മാനം സ്വന്തമാക്കിയത്. 20 ലക്ഷം ദക്ഷിണാഫ്രിക്കൻ റാൻഡ് ആണ് ‘ബെറ്റ്‍വേ ക്യാച്ച് 2 മില്യൺ’ വഴി സമ്മാനമായി നൽകുന്നത്. പന്ത് അനായാസം കൈയിലൊതുക്കിയ ആരാധകന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാവുകയാണ്. 

Exit mobile version