ആകോക്ക് ചേർത്തല മണ്ഡലം കമ്മിറ്റിയുടെ വിശപ്പ് രഹിത ചേർത്തല നഗരം പദ്ധതിയുടെ ഭക്ഷണ അലമാരയുടെ നൂറാം ദിനം ഗാനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ശിവമോഹൻ അധ്യക്ഷത് വഹിച്ചു. തങ്കി മാനസികാരോഗ്യ കേന്ദ്രം, ബാലിക സദനം, മായിത്തറ വൃദ്ധ സദനം എന്നിവിടങ്ങിലായി ഭക്ഷണം വിതരണം ചെയ്തു. സംവിധായകൻ ചോട്ടാ വിപിൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, കടകരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, ബാബു മുള്ളൻചിറ, വജ്രാ സുരേഷ് മാമ്പറമ്പിൽ, രതീഷ്, ധിരൻ, ഹരികൃഷ്ണൻ, ഉദയകുമാർ, സംഗീത, സെബാസ്റ്റ്യൻ, ജിജോ ആന്റണി എന്നിവർ സംസാരിച്ചു.