വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാരുടെ ഒഴിവുകള്‍ വരുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രാദേശികതലത്തിലുള്ള ഡ്രോണ്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
12-ാം ക്ലാസ് പരീക്ഷ പാസായ ഒരാൾക്ക് ഡ്രോൺ പൈലറ്റായി പരിശീലനം നേടാമെന്നും അതിന് ബിരുദം ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തെ പരിശീലനമാണ് ഇതിനാവശ്യം. 30,000 രൂപ പ്രതിമാസം ശമ്പളത്തിലാണ് ജോലിയെന്നും മന്ത്രി വ്യക്തമാക്കി.
2026 ഓടെ ഇന്ത്യൻ ഡ്രോൺ വ്യവസായം 15,000 കോടി രൂപ വരെ വിറ്റുവരവ് കാണുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 16 ന് സിന്ധ്യ പറഞ്ഞിരുന്നു.
പിഎൽഐ (പ്രൊഡക്ഷൻ‑ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതി വഴിയാണ് ഡ്രോണ്‍ പൈലറ്റുമാരെ തിരഞ്ഞെടുക്കുക. ആദ്യ ബാച്ച് അപേക്ഷകൾ മാർച്ച് 10 ന് ക്ഷണിക്കുകയും ഏപ്രിൽ 20 ന് ഫലങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. മെയ് അഞ്ചിന് പദ്ധതിയിലേക്കുള്ള രണ്ടാമത്തെ ബാച്ച് അപേക്ഷകളും ക്ഷണിച്ചിരുന്നു.
English Summary: Start training: One lakh drone pilots are vacant and those who have passed Plus Two can also apply
You may like this video also