Site icon Janayugom Online

യുപിയിൽ ഒരുലക്ഷം ആരോഗ്യപ്രവർത്തകർക്ക് വേതനമില്ല

ഉത്തർപ്രദേശിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ഒരു ലക്ഷത്തിലധികം ജീവനക്കാർക്ക് കഴിഞ്ഞ ഒന്നര മാസമായി വേതനം ലഭിച്ചില്ല. പകർച്ചവ്യാധി കാലത്ത് അടിയന്തര സേവനങ്ങൾ നൽകിയ നഴ്‍സിങ് അസിസ്റ്റന്റ്, മിഡ്‍വെെഫ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, പാരാമെഡിക്കൽ ജീവനക്കാർ, ഡോക്ടർമാർ, ഗ്രേഡ് ഫോർ ജീവനക്കാർ, മാനേജർമാർ തുടങ്ങിയ ജീവനക്കാർക്കാണ് വേതനം ലഭിക്കാത്തത്.

പണമില്ലാത്തതുകൊണ്ടാണ് വേതനം നല്കാത്തതെന്ന് അധികൃതർ അറിയിച്ചതായി എൻഎച്ച്എം എംപ്ലോയീസ് യൂണിയൻ നേതാക്കൾ പറയുന്നു. വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രികൂടിയായ ആരോഗ്യമന്ത്രി ബ്രജേഷ് പഥക്, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്ക് യൂണിയൻ കത്തെഴുതി.

150 കോടിയാണ് ശമ്പളക്കുടിശ്ശിക. ഏപ്രിലിലെ ശമ്പളത്തിനായി ഒരു ലക്ഷത്തോളം ജീവനക്കാരാണ് കാത്തിരിക്കുന്നത്. മേയ് അവസാനിക്കാൻ കഷ്ടിച്ച് 10 ദിവസം ശേഷിക്കേ ശമ്പളത്തെക്കുറിച്ച് എൻഎച്ച്എം ൽ നിന്ന് യാതൊരു അറിയിപ്പുമില്ലെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി യോഗേഷ് ഉപാധ്യായ പറഞ്ഞു.

രണ്ടാഴ്ചക്കകം ശമ്പളം നൽകിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ഹരിയാനയിൽ പാരാമെഡിക്കൽ സ്റ്റാഫ്, ഗ്രേഡ് ഫോർ ജീവനക്കാർ, നഴ്സിങ് സ്റ്റാഫ്, മെഡിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തി.

എന്നാൽ ഉത്തർപ്രദേശ് കൃത്യസമയത്ത് ശമ്പളം നൽകാതെ ഞങ്ങളെ പീഡിപ്പിക്കുകയാണ്. കഴിഞ്ഞ വർഷവും യുപിയിലെ എൻഎച്ച്എം കരാർ ജീവനക്കാർ ‘തുല്യ ജോലിക്ക് തുല്യ വേതനം’ ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക് നടത്തിയിരുന്നു.

Eng­lish summary;One lakh health work­ers in UP are unpaid

You may also like this video;

Exit mobile version