Site icon Janayugom Online

നീറ്റ്; സംസ്ഥാനത്ത് പരീക്ഷയെഴുതിയത് ഒരു ലക്ഷത്തോളം പേര്‍

എംബിബിഎസ്, ബിഡിഎസ്, മെഡിക്കല്‍ അനുബന്ധ കോഴ്സ് പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) സംസ്ഥാനത്ത് കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെ നടന്നു. 

സംസ്ഥാനത്ത് 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,000 ത്തോളം പേരാണ് പരീക്ഷ എഴുതിയത്. രണ്ടുമണി മുതല്‍ അ‍ഞ്ചു മണി വരെയായിരുന്നു പരീക്ഷ. ഏപ്രില്‍ 18ന് നടത്താനിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. 

സംസ്ഥാനത്ത് പരീക്ഷാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തി. ദേശീയ തലത്തില്‍ 16.1 ലക്ഷം പേരായിരുന്നു പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. 

Eng­lish Sum­ma­ry : one lakh stu­dents wrote neet exam in kerala

You may also like this video :

Exit mobile version