ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അടുത്തിടെ സിംബാബ്വെയില് നിന്നും മടങ്ങിയെത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നയാളാണെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്കും ഇദ്ദേഹം പോയിരുന്നായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡല്‍ഹിയില്‍ ഇത് രണ്ടാമത്തെയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 33 ആയി.
English Summary: One more Omicron case confirmed in India
You may like this video also