Site icon Janayugom Online

കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു

കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിച്ചു. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കും യാത്ര നടത്തുക. പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും. കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

നിലവില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചത്.

Eng­lish Sum­ma­ry: One more Vande Bharat was grant­ed to Kerala
You may also like this video

Exit mobile version