Site iconSite icon Janayugom Online

ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലി ‘ആശ’ ഗർഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍

നമീബിയയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്നായ ‘ആശ’ എന്ന് പേരും നൽകിയ ഗർഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണവും ഹോര്‍മോണ്‍ അടയാളങ്ങളും ഈ ചീറ്റപ്പുലിയില്‍ പ്രകടമാണെന്ന് കുനോയില്‍ ഇവയെ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ പ്രത്യേക ശ്രദ്ധയാണ് ഈ ചീറ്റക്ക് നൽകുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം.

നമീബിയയിൽനിന്നും എത്തിച്ച എട്ടു ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ടത്. അഞ്ച് പെൺ ചീറ്റപ്പുലികളും മൂന്ന് ആൺ ചീറ്റപ്പുലികളുമാണ് എത്തിച്ചവയിലുള്ളത്.

Eng­lish Sum­ma­ry: One Of The Chee­tahs Sent From Namib­ia Pregnant
You may also like this video

Exit mobile version