Site iconSite icon Janayugom Online

‘ഒരാൾക്ക് ഒരു പങ്കാളി മാത്രം’, ബഹുഭാര്യത്വം ബന്ധങ്ങളുടെ പവിത്രത തകർക്കും; ഏകഭാര്യാത്വത്തെ കുറിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ

ഏകഭാര്യാത്വത്തെ സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കി ലിയോ പതിനാലാമൻ മാർപാപ്പ. കത്തോലിക്ക മതവിശ്വാസികളുടെ വിവാഹക്രമവുമായി ബന്ധപ്പെട്ട് വത്തിക്കാൻ പുറത്തിറക്കിയ ഈ കുറിപ്പിൽ, ജീവിതത്തിൽ ഒരാൾക്ക് ഒരു പങ്കാളി മാത്രമേ പാടുള്ളൂ എന്ന് നിർദേശിക്കുന്നു. ഒരാൾക്ക് ഒന്നിലധികം ലൈംഗിക പങ്കാളികളുണ്ടാകുന്നതും ബഹുഭാര്യത്വവും ബന്ധങ്ങളുടെ പവിത്രത തകർക്കുന്നതായി ഇതിൽ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ സഭാ വിശ്വാസികൾക്കിടയിൽ കണ്ടുവരുന്ന ബഹുഭാര്യത്വത്തെ പരാമർശിക്കുന്ന ഉത്തരവിൽ, വിവാഹം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണെന്നും, ജീവിതകാലം മുഴുവൻ ആ വ്യക്തിയോടുള്ള പ്രതിബദ്ധത പുലർത്തണമെന്നും പറയുന്നു. വിവാഹബന്ധത്തിലെ ലൈംഗികതയ്ക്ക് കുട്ടികളെ ജനിപ്പിക്കുക എന്നതിലും കൂടുതലായ പ്രാധാന്യമുണ്ടെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതേസമയം, സ്വവർഗ വിവാഹത്തെക്കുറിച്ച് കുറിപ്പിൽ പരാമർശമില്ല.

Exit mobile version