Site icon Janayugom Online

ക്രിപ്റ്റോ ഇടപാടുകള്‍ക്ക് ഒരു ശതമാനം ടിഡിഎസ്

crypto

ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ജൂലൈ ഒന്നുമുതല്‍ ഒരു ശതമാനം ടിഡിഎസ് (സ്രോതസില്‍ നിന്നുള്ള നികുതി) ഈടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍, 10,000 രൂപയ്ക്കു മുകളിലുള്ള ക്രിപ്റ്റോ കറന്‍സി, നോൺ‑ഫംഗബിൾ ടോക്കണുകൾ (എന്‍എഫ്‌ടി) ഉള്‍പ്പെടെ എല്ലാ വിർച്വൽ ഡിജിറ്റൽ അസറ്റ് (വിഡിഎ) ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.
ഇന്ത്യൻ അല്ലെങ്കിൽ മറ്റേതെങ്കിലും വിദേശ കറൻസി ഒഴികെയുള്ള, ക്രിപ്‌റ്റോ ഗ്രാഫിക് വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ സൃഷ്‌ടിക്കുന്ന വിവരങ്ങൾ, കോഡ്, നമ്പർ അല്ലെങ്കിൽ ടോക്കൺ എന്നിവയെയാണ് ആദായനികുതി നിയമത്തിന്റെ പുതുതായി അവതരിപ്പിച്ച ക്ലോസ് 47 എയിൽ വിഡിഎ ആയി നിര്‍വചിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry: One per cent TDS on cryp­to transactions

You may like this video also

Exit mobile version