അഞ്ചേരി ബേബി വധക്കേസില്‍ എം എം മണിയെ കുറ്റവിമുക്തനാക്കി. എം എം മണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്. കേസില്‍ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. എം എം മണിയെക്കൂടാതെ ഒ ജി മദനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
മണക്കാട്ടെ വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം എം മണിക്കെതിരെയുളള കേസ് കോടതി നേരത്തെ തളളിയിരുന്നു. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.
ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് 2012 മേയ് 25ന് ഇടുക്കിയിലെ തൊടുപുഴക്കടുത്ത് മണക്കാട് നടത്തിയ മണിയുടെ ‘വണ്‍ ടു ത്രീ ‘ പ്രസംഗം ഏറെ വിവാദമായിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ചായിരുന്നു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.
ഇതേത്തുടര്‍ന്ന് അഞ്ചേരി ബേബിവധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.
English Summary: One to three case: MM Mani acquitted
You may like this video also