Site iconSite icon Janayugom Online

ഞൊടിയിടയില്‍ ഫൂള്‍ ചാര്‍ജ്; 150 W ഫാസ്റ്റ് ചാര്‍ജിങ്ങുമായി വൺപ്ലസ് 10R 5G ഇന്ത്യയില്‍

ഏറെ കാത്തിരുന്ന വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ മോഡൽ വൺപ്ലസ് 10R 5G എൻഡുറൻസ് എഡിഷൻ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇനി ചാര്‍ജ് ചെയ്യാന്‍ അധികം സമയം പാഴാക്കേണ്ട. പുതിയ വണ്‍പ്ലസില്‍ 150W സൂപ്പർവൂക് (SUPERVOOC) ചാർജിങ് സപ്പോർട്ടാണ് ലഭിക്കുന്നത്. പതിനേഴ് മിനുറ്റ് കൊണ്ട് ഫോണ്‍ ഫുള്‍ ചാര്‍ജ് ആകും. വിപണിയില്‍ ഇനി ചാര്‍ജിങ്ങിന് മറ്റൊരു പകരക്കാരനില്ലെന്ന് വേണം പറയാന്‍. 

കമ്പനി ഉറപ്പ് നല്‍കുന്ന ഉയര്‍ന്ന നിലവാരത്തിനൊപ്പം തന്നെ ചാര്‍ജിങ്ങിലും പല ഘട്ടങ്ങളിലൂടെയുള്ള പരിശോധനകളിലൂടെ ടിയുവി റെയ്ൻലൻഡ് (TUV Rhein­land) അംഗീകാരം നേടിയ ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് വണ്‍പ്ലസ് പുതിയ എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്. 10R 5Gയുടെ മീഡിയടെക് ഡൈമൻസിറ്റി 8100 മാക്സ് ഒക്ടാ-കോർ ചിപ്സെറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട്ഫോണിന് 2.85GHz വരെ സിപിയു വേഗതയുമുണ്ട്. മറ്റുള്ള ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 11 ശതമാനം മെച്ചപ്പെട്ട മൾട്ടി കോർ പെർഫോമൻസും ഇത് കാഴ്ചവെക്കും. 

50 എം.പി സോണി ഐഎംഎക്സ്766 ട്രിപ്പിൾ ക്യാമറയും മറ്റൊരു പ്രത്യേകതയാണ്. 119 ഡിഗ്രി ഫീൽഡ് വ്യൂവോടുകൂടിയ 8 എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്ന റിയർ ക്യാമറയും ഇവയില്‍ ഉണ്ട്. കൂടാതെ ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 16 എംപി സെൽഫി ക്യാമറയും വണ്‍പ്ലസിനെ വേറട്ടതാക്കുന്നു. മോഡലിന്റെ ഡിസൈനിലും പുതുമ കാണാന്‍ കഴിയുമെന്നത് എടുത്ത് പറയാതെ വയ്യ. വിലയുടെ കാര്യത്തിലും വിട്ടുവീഴ്ച പ്രതീക്ഷിക്കണ്ട. 43,999 രൂപയ്ക്കും 38,999 രൂപയ്ക്കുമാണ് വൺപ്ലസ് 10R 150W സൂപ്പർവൂക് എൻഡുറൻസ് എഡിഷനും വൺപ്ലസ് 10R 80W സൂപ്പർവൂക് വേരിയന്റും വിപണിയില്‍ എത്തുന്നത്. 

Eng­lish Summary:OnePlus 10R 5G in India
You may also like this video

Exit mobile version