കേരളത്തിൽ സവാള വില ഉയരുന്നു. നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 70 രൂപയാണ്. സവാളയുടെ ഉൽപാദനം കുറഞ്ഞതോടെയാണ് വിലക്കയറ്റം. ചില്ലറ വിപണിയിൽ വില ഇതിലും ഉയരും. മുരിങ്ങാക്കായക്കും വില ഉയരുന്നുണ്ട്. കിലോയ്ക്ക് 300 രൂപയാണ് വില. മഹാരാഷ്ട്രയിൽ നിന്നാണ് കേരളത്തിലേയ്ക്ക് സവാള എത്തുന്നത്. അവിടെ ഉൽപാദനം കുറഞ്ഞതോടെ വില ഉയരാന്‍ കാരണമായത്. നേരത്തെ വിളവെടുത്ത് സൂക്ഷിച്ച സവാളയാണ് വിപണിയിൽ എത്തിക്കുന്നത്. ഡിസംബർ, ജനുവരി ആദ്യവാരം വരെ വില ഉയരാനാണ് സാധ്യത. ജനുവരി മധ്യത്തോടെയായിരിക്കും സവാളയുടെ വിളവെടുപ്പ് നടക്കുക. അതിനനുസരിച്ച് വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.