സംസ്ഥാനത്തു 21 മുതൽ ഒൻപതാംക്ലാസ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഓണ്ലൈനാക്കിയ സാഹചര്യത്തിൽ വിശദ മാർഗരേഖ തിങ്കളാഴ്ച പുറത്തിറക്കുമെന്നു മന്ത്രി വി ശിവൻകുട്ടി. തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനു ശേഷമാകും വിശദ മാർഗരേഖ പുറത്തിറക്കുക.
കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും കോവിഡ് സാഹചര്യത്തിൽ സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ ആശങ്ക ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ അറിയിച്ച സാഹചര്യത്തിലാണ് സ്കൂൾ താൽക്കാലികമായി അടച്ചത്.
English summary; Online Classes: Detailed Guide Monday
you may also like this video