ഓൺലൈൻ ആപ്പായ മീഷോയില്‍ ഓര്‍ഡര്‍ ചെയ്ത സ്മാർട്ട് വാച്ചിന് പകരം കിട്ടിയത് ഗോലിയും വെള്ള തുണിയും. പാലക്കാട് പള്ളത്തേരി സ്വദേശി സജീഷിനാണ് ഈ ദുരനുഭവമുണ്ടായത്. 101 രൂപ വിലയുള്ള സ്മാർട്ട് വാച്ചാണ് സജീഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാൽ ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയുമാണ് പകരം വീട്ടിലെത്തിയത്. ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം.
ക്യാഷ് ഓൺ ഡെലിവറിയായാണ് സാധനമെത്തിയത്. എന്നാൽ പണം നൽകി കഴിഞ്ഞ് ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി തിരിച്ച് നൽകാൻ ശ്രമിച്ചപ്പോൾ കസ്റ്റമർ കെയറിൽ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടതെന്ന് സജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ സർവ്വീസ് പ്രൊവൈഡർമാരെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സോറി പറയുകയും ഇനി ആവർത്തിക്കില്ലെന്ന് ആവർത്തിച്ച് പറയുകയുമാണ് ഇവർ ചെയ്തത്. പണം തിരിച്ച് നൽകുന്നതിനെ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും സജീഷ് പറയുന്നു. മീഷോയിൽ നിന്നാണ് ഓർഡർ ചെയ്തതെങ്കിലും വന്ന പാക്ക് ആമസോണിന്റേതായിരുന്നുവെന്നും സജീഷ് പറയുന്നു.
English Summary: young man was a victim of online fraud
You may also like this video