Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം നിലവില്‍ വന്നു

ഓണ്‍ലൈന്‍ ചൂതാട്ട നിരോധന നിയമം തമിഴ്‌നാട്ടില്‍ നിലവില്‍ വന്നു. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പുവച്ചു. മന്ത്രിസഭ സെപ്റ്റംബര്‍ 26ന് പാസാക്കിയ ഓര്‍ഡിനന്‍സിന് പകരമാണ് പുതിയ നിയമം. എല്ലാ ചൂതാട്ട സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമായി. 

ഓണ്‍ലൈന്‍ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ഇനി മുതല്‍ ഓണ്‍ലൈനില്‍ ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്‌മെന്റ് ഗേറ്റ് വേകളും ഓണ്‍ലൈന്‍ ചൂതാട്ട, ഗെയിമിങ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുതെന്നും നിര്‍ദേശിച്ചു.

ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളുമടക്കം ഇരുപതിലേറെപ്പേര്‍ ഗെയിമിന് അടിമകളായി തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമ നിര്‍മ്മാണം കൊണ്ടുവന്നത്. പുതിയ നിയമം കൊണ്ടുവരാനായി ജസ്റ്റിസ് കെ ചന്ദ്രുവിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതിയാണ് ചട്ടക്കൂട് തയാറാക്കിയത്. ജൂണ്‍ 27ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കരട് ഓര്‍ഡിനന്‍സ് തയാറാക്കിയത്. 

Eng­lish Summary:Online Gam­bling Pro­hi­bi­tion Act came into effect in Tamil Nadu
You may also like this video

YouTube video player
Exit mobile version