ഓണ്‍ലൈന്‍ വാതുവയ്പ്പും സ്പോര്‍ട്സ് ഫാന്റസി ഗെയിമുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചു. ഉപഭോക്താക്കള്‍ക്കുള്ള സാമൂഹിക‑സാമ്പത്തിക അപകടസാധ്യത കണക്കിലെടുത്താണ് നടപടി. ഓണ്‍ലൈന്‍ വാതുവയ്പ്പ് പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടെന്നും വാര്‍ത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുവാക്കളും കുട്ടികളുമാണ് ഇത്തരം പരസ്യങ്ങളുടെ ഇരകള്‍.
ഓണ്‍ലൈന്‍ വാതുവയ്പ്പിന്റെ പരസ്യങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ്, 1995 ന് കീഴിലുള്ള പരസ്യ കോഡ്, പത്രപ്രവര്‍ത്തന പെരുമാറ്റ ചട്ടങ്ങള്‍ക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം നിര്‍ദ്ദേശത്തില്‍ പറയുന്നു.
English summary;Online games ads banned
You may also like this video;