Site icon Janayugom Online

ഓണ്‍ലൈന്‍ എംബിബിഎസ്: അംഗീകാരമില്ലെന്ന് മെഡിക്കല്‍ കമ്മിഷന്‍

ചൈനയിലെ ഓണ്‍ലൈന്‍ എംബിബിഎസ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന മുന്നറിയിപ്പുമായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി). ചൈനീസ് സര്‍വകലാശാലകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ പുറത്തിറക്കിയ നോട്ടീസിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിലെ യൂണിവേഴ്സിറ്റികള്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നോട്ടീസുകള്‍ പുറത്തിറക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈനായാണ് കോഴ്സുകള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്നും അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും എന്‍എംസി സെക്രട്ടറി ഡോ. സന്ധ്യ ബുള്ളര്‍ പറഞ്ഞു. 

Eng­lish Summary:Online MBBS: Med­ical Com­mis­sion denies accreditation
You may also like this video

Exit mobile version