Site icon Janayugom Online

വിവരാവകാശത്തിന് സുപ്രീം കോടതിയില്‍ ഓണ്‍ലൈന്‍ സംവിധാനം

വിവരാവകാശ അപേക്ഷകള്‍ നല്‍കുന്നതിനായി സുപ്രീം കോടതി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. കോടതികള്‍ വിവരസാങ്കേതിക വിദ്യ (ഐസിടി) നടപ്പാക്കുന്നതിനുള്ള ഇ സമിതി ചെയര്‍മാന്‍ കൂടിയായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രഖ്യാപനം നടത്തിയത്.
സുപ്രീം കോടതി സംബന്ധിച്ച വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കുന്നത് സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോര്‍ട്ടല്‍ സംവിധാനം നടപ്പാക്കുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കാനും ആദ്യ അപ്പീലുകൾ നൽകാനും ഫീസ് അടയ്ക്കാനും ഇത് വഴി സാധിക്കും.
സുപ്രീം കോടതി ഓൺലൈൻ പോർട്ടൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജികളുടെ അടിസ്ഥാനത്തിലാണ് നടപടി. 

Eng­lish Sum­ma­ry: Online sys­tem for RTI in Supreme Court

You may also like this video

Exit mobile version