Site iconSite icon Janayugom Online

ഊബർ അടക്കമുള്ള ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപക പണിമുടക്കിൽ

ഓല, ഉബർ, റാപ്പിഡോ ഓൺലൈൻ ടാക്സി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ആറ് മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബൈക് ടാക്സികൾ അടക്കമുള്ള സർവീസുകളാണ് പണി മുടക്കുക.

നിരവധി തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (TGPWU) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അന്യായമായ വിലനിർണയ രീതികൾക്കും മേഖലയിലെ ദുർബലമായ നിയന്ത്രണങ്ങൾക്കുമെതിരെയാണ് തൊഴിലാളികൾ പണിമുടക്കിനിറങ്ങിയിരിക്കുന്നത്. നിലവിൽ, അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ സ്വതന്ത്രമായി നിരക്കുകൾ തീരുമാനിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

മിനിമം നിരക്കുകളോ നിയന്ത്രണങ്ങളോ ഇല്ല, അനന്തമായ ചൂഷണമാണ് നടക്കുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നത്. സർക്കാർ ഇതിൽ നടപടിയെടുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ദശലക്ഷക്കണക്കിന് ആപ്പ് അധിഷ്ഠിത ഡ്രൈവർമാർ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയും അഗ്രഗേറ്റർമാർ ലാഭം നേടുകയും ചെയ്യുകയാണ്. കമ്പനികൾ സ്വന്തമായി നിരക്കുകൾ നിശ്ചയിക്കുന്നത് തുടരുന്നതിനാൽ ഇത് ഉപജീവനത്തിനായി ആപ്പ് അധിഷ്ഠിത ജോലിയെ ആശ്രയിക്കുന്ന ഡ്രൈവർമാർക്ക് അസ്ഥിരത സൃഷ്ടിക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.

Exit mobile version