Site iconSite icon Janayugom Online

പരസ്യത്തില്‍ മോഡി മാത്രം

ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ താമസിക്കുന്ന ടാജ് ഹോട്ടല്‍ വരെയുള്ള നിരത്തില്‍ 960 കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍. കേവലം 12 കിലോമീറ്ററുകള്‍ക്കുള്ളിലാണ് ഇത്രയും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മോഡിയുടെ ചിത്രം ആലേഖനം ചെയ്ത ബോര്‍ഡുകളാണ്  കൂടുതല്‍. മോഡിയുടെ വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ളതാണ് ബോര്‍ഡുകള്‍. പൊതു ശൗചാലയങ്ങള്‍, പെട്രോള്‍ പമ്പ്, വൃക്ഷങ്ങള്‍, മെട്രോ സ്റ്റേഷന്‍ ഫ്ലൈ ഓവര്‍, ബസ് സ്റ്റോപ്പ് ഇങ്ങനെ നിരത്തിന്റെ മുക്കിലും മൂലയിലും മോഡിയുടെ ബഹുവര്‍ണ ബോര്‍ഡുകള്‍ തിളങ്ങുന്നു. മോഡിയും ബൈഡനും ചേര്‍ന്നുള്ള ചിത്രങ്ങളുമുണ്ട്.
ബാനര്‍, ഡിജിറ്റല്‍ പാനല്‍, ഫ്ലക്സ് ബോര്‍ഡ്, ബില്‍ബോര്‍ഡ് തുടങ്ങിയ വിവിധതരത്തിലാണ് മോഡിയുടെ ചിത്രം പതിച്ചിരിക്കുന്നത്. 963 ബോര്‍ഡുകളില്‍ ഓരോ കിലോമീറ്ററിലും 80 എണ്ണം ഇടം പിടിച്ചു. 100 മീറ്റര്‍ വ്യത്യാസത്തില്‍ എട്ട് വീതം ബോര്‍ഡുകളാണ് വച്ചിരിക്കുന്നത്. മോഡിയുടെ മാത്രം മുഖംകാണിക്കുന്ന 236 ബോര്‍ഡുകളുണ്ട്. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ഇത്തരം 20 ബോര്‍ഡുകള്‍ കാണം.
ഡല്‍ഹിക്കും കന്റോണ്‍മെന്റ് പ്രദേശത്തിനുമിടയില്‍ നാലു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 122 മോഡി പോസ്റ്റര്‍ ഇടം പിടിച്ചു. ഓരോ കീലോമീറ്ററിനുള്ളിലും 31 എണ്ണം. 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൂന്നെണ്ണം വീതമുണ്ട്. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗ് മുതല്‍ ഐടിസി മൗര്യ വരെയുള്ള പ്രദേശത്ത് 86 മോഡി ചിത്രങ്ങളുണ്ട്.
Eng­lish summary;Only Modi in the add
you may also like this video;

Exit mobile version