Site icon Janayugom Online

മാധ്യമങ്ങൾ മാത്രമാണ്‌ പ്രതിയുടെ മൊഴി മുഖവിലക്കെടുക്കുന്നത്‌ : കാനം രാജേന്ദ്രൻ

ജയിലിൽ കഴിയുന്ന പ്രതി രക്ഷപ്പെടാൻ എന്തും വിളിച്ചു പറയുമെന്നും  മാധ്യമങ്ങൾ മാത്രമാണ്‌ പ്രതിയുടെ മൊഴി മുഖവിലക്കെടുക്കുന്നതെന്നും  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വർണ കള്ളക്കടത്തു കേസിലെ പ്രതിയുടെ പുതിയ ആരോപണങ്ങളോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ നേരത്തെയും ഇതുപോലെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പക്ഷേ അന്വേഷണത്തിൽ അവയെല്ലാം നുണയാണെന്ന്‌ തെളിഞ്ഞു. സ്വർണ കള്ളക്കടത്തു കേസിലെ പ്രതിയുടെ പുതിയ ആരോപണങ്ങളുടെ ഗതിയും അതു തന്നെയാകും. കോവിഡ്‌ നീയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്‌. നിരവധിപേർ  മരിച്ച ഈ മഹാമാരിയെ ചെറുക്കാൻ നീയന്ത്രണങ്ങൾ അനിവാര്യമാണ്‌. പൊലീസ്‌ പിഴ ചുമത്തുന്നത്‌ കുറ്റം ചെയ്തവർക്കെതിരെ മാത്രമാണ്‌.  മുസ്ലീം ലീഗിലെ പ്രശ്നം ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്‌. അവർ വൈകാതെ ഒത്തു തീർപ്പിലെത്തുമെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ പറയുന്നത് രാഷ്ട്രീയ വിധേയത്വം മൂലം : 

എ വിജയരാഘവൻ

 

മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ പ്രതികളുടെ മൊഴികളെന്ന പേരിൽ പറയുന്നത് രാഷ്ട്രീയ വിധേയത്വം മൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ . കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തുന്നത്‌ രാഷ്ട്രീയ പ്രവർത്തനമാണ് . സ്വർണ കള്ളക്കടത്തു കേസ്‌ പ്രതി സ്വപ്നസുരേഷിന്റെ മൊഴിയെന്ന പേരിൽ കസ്റ്റംസ്‌ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാനും കേന്ദ്രത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ്‌ വിവിധ ഏജൻസികൾ സ്വർണ കള്ളകടത്തു കേസുമായി ബന്ധപ്പെട്ട്‌ ശ്രമിക്കുന്നത്‌. കേന്ദ്രത്തിനു വേണ്ടി ഏജൻസികൾ നടത്തുന്ന നീയമവിരുദ്ധ പ്രവർത്തനമാണിത്‌. ഇതാകട്ടെ സത്യത്തോട്‌ ഒട്ടും നീതി പുലർത്താതുമാണെന്നും വിജയരാഘവൻ പറഞ്ഞു.

Engilsh Sum­ma­ry: Only the media is tak­ing the state­ment of the accused at face val­ue: Kanam Rajendran

 

You may like this video also

Exit mobile version