മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ചികിത്സയ്ക്കായി ബംഗളുരുവിലെ എച്ച്സിജി ആശുപത്രിയിലേക്ക് മാറ്റി. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഉമ്മന്‍ചാണ്ടിയെ അസുഖം ഭേദമായതിനെ തുടര്‍ന്നാണ് ബംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകുന്നേരം 3.30ന് എഐസിസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ട് പോയത്. ആറു ദിവസത്തെ ചികിത്സയ്ക്കു ശേഷം ശ്വസകോശത്തിലെ അണുബാധ പൂര്‍ണമായും ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
മെഡിക്കല്‍ സംഘത്തെ കൂടാതെ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മന്‍, മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍ എന്നിവരും പാര്‍ട്ടി പ്രതിനിധിയായി ബെന്നി ബെഹന്നാനും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളൂരുവിലേക്ക് പോയി. ഉമ്മന്‍ചാണ്ടി ആരോഗ്യനില വീണ്ടെടുത്തുവെന്നും തുടര്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആഗ്രഹിക്കുന്നുവെങ്കില്‍ ആകാമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡും സാക്ഷ്യപ്പെടുത്തിയിരുന്നു.
തന്റെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്ന് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്കായി ബംഗളുരുവിലേക്ക് പോകും മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
English Summary;Oommen Chandy was transferred to Bengaluru
You may also like this video